ക്വീർ: സിദ്ധാന്തവും സമീപനവും തെരഞ്ഞെടുത്ത ലെസ്ബിയൻ കഥകളെ മുൻനിർത്തിയുള്ള പഠനം

Main Article Content

വിഷ്‌ണു പി എസ്

Abstract

വിമതസിദ്ധാന്തം എന്ന് അറിയപ്പെടുന്ന ക്വീർ സിദ്ധാന്തത്തിൽ വിമതലൈംഗിക വിഭാഗങ്ങളെക്കുറിച്ചുള്ള പഠനങ്ങളാണ് ഉൾപ്പെടുന്നത്. അധികാരസംവിധാനങ്ങൾക്ക് പുറത്ത് എന്നർത്ഥത്തിൽ പ്രയോഗിച്ച് വരുന്ന ക്വീർ എന്ന പദം അധികാര വർഗ്ഗത്തോടുള്ള പ്രതിഷേധത്തെ കുറിക്കുവാനും ഉപയോഗിക്കുന്നു. സാധാരണം അല്ലാത്ത എല്ലാ ലൈംഗിക സമൂഹങ്ങളെയും ഒരുമിച്ച് നിർത്തിക്കൊണ്ടാണ് സിദ്ധാന്തം വികസിക്കുന്നത്. ഭിന്നലൈംഗികത എന്ന വ്യവസ്ഥാപിതവും ദൃഢവുമായ സങ്കൽപ്പത്തെ ചോദ്യം ചെയ്യുകയും, ലൈംഗികത ജനാധിപത്യം എന്ന നിലയിൽ സ്വയം നിർണയാവകാശത്തിന് വേണ്ടി വാദിക്കുകയും ചെയ്യുന്നു. പി.വത്സലയുടെ 'ദുഷ്ഷന്തനും ഭീമനുമില്ലാത്ത ലോകം', വി. ആർ സുധീഷിൻ്റെ വെള്ളത്തണ്ട് തുടങ്ങിയ തെരഞ്ഞെടുത്ത ലെസ്ബിയൻ കഥകളെ മുൻനിർത്തി ഈ സിദ്ധാന്തത്തെയും സമീപനങ്ങളെയും അപഗ്രഥിക്കുകയാണ് ലക്ഷ്യം.

Article Details

Section

Research Articles

Author Biography

വിഷ്‌ണു പി എസ്

ഗവേഷകൻ, കേരളകേന്ദ്രസർവകലാശാല

How to Cite

വിഷ്‌ണു പി എസ്. (2023). ക്വീർ: സിദ്ധാന്തവും സമീപനവും തെരഞ്ഞെടുത്ത ലെസ്ബിയൻ കഥകളെ മുൻനിർത്തിയുള്ള പഠനം. ಅಕ್ಷರಸೂರ್ಯ (AKSHARASURYA), 2(07), 137 to 144. https://aksharasurya.com/index.php/latest/article/view/182

References

രശ്മ‌ി. ജി (ഡോ), അനിൽകുമാർ കെ. എസ്, ലെസ്ബോസ് മലയാളത്തിലെ ലെസ്ബിയൻ കഥകൾ, 2019, ചിന്ത പബ്ലിഷേഴ്‌സ്, തിരുവനന്തപുരം.

രശ്മി. ജി (ഡോ), അനിൽകുമാർ കെ. എസ്, കനി മലയാളത്തിലെ ഗേ കഥകൾ, 2020, ചിന്ത പബ്ലിഷേഴ്‌സ്, തിരുവനന്തപുരം.

https://en.m.wikipedia.org/wiki/Lesbian.

Most read articles by the same author(s)