അനുകല്പനത്തിലെ പ്രശ്‌നങ്ങളും സാധ്യതകളും: “കെ.ടി.എൻ. കോട്ടൂർ എഴുത്തും ജീവിതവും", "ഞാൻ" എന്നീ രചനകളെ മുൻനിർത്തിയുള്ള പഠനം

Main Article Content

വിഷ്‌ണു പി എസ്

Abstract

ടി.പി. രാജീവൻ്റെ 'കെ.ടി.എൻ. കോട്ടൂർ എഴുത്തും ജീവിതവും' എന്ന നോവലിനെയും, രഞ്ജിത്ത് അതിനെ ആസ്പദമാക്കി സംവിധാനം ചെയ്ത 'ഞാൻ' എന്ന സിനിമയെയും മുൻനിർത്തിയുള്ള ഒരു താരതമ്യപഠനമാണിത്. സാഹിത്യരൂപങ്ങളെ സിനിമയാക്കുമ്പോൾ സംവിധായകൻ നേരിടുന്ന വെല്ലുവിളികളും കഥാഘടനയിൽ വരുത്തുന്ന കാലോചിതമായ മാറ്റങ്ങളും വിശകലനം ചെയ്യുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ഗ്രാമീണ പശ്ചാത്തലവും ദേശീയ സ്വാതന്ത്ര്യസമരവും രാഷ്ട്രീയവും നോവലിലും സിനിമയിലും എങ്ങനെ പ്രതിഫലിക്കുന്നു എന്ന് വ്യക്തമാക്കുന്നു. കൂടാതെ, സ്ത്രീ കഥാപാത്രങ്ങളുടെ ആവിഷ്കാരത്തിലും കേന്ദ്ര കഥാപാത്രമായ കോട്ടൂരിന്റെ ചിത്രീകരണത്തിലും സിനിമയും നോവലും തമ്മിലുള്ള വ്യത്യാസങ്ങൾ പഠനവിധേയമാക്കുന്നു.

Article Details

Section

Research Articles

Author Biography

വിഷ്‌ണു പി എസ്

ഗവേഷകൻ, കേരള കേന്ദ്രസർവ്വകലാശാല

How to Cite

വിഷ്‌ണു പി എസ്. (2023). അനുകല്പനത്തിലെ പ്രശ്‌നങ്ങളും സാധ്യതകളും: “കെ.ടി.എൻ. കോട്ടൂർ എഴുത്തും ജീവിതവും", "ഞാൻ" എന്നീ രചനകളെ മുൻനിർത്തിയുള്ള പഠനം. ಅಕ್ಷರಸೂರ್ಯ (AKSHARASURYA), 2(06), 196 to 207. https://aksharasurya.com/index.php/latest/article/view/159

References

ദിവാകരൻ ആർ.വി.എം (ഡോ), കഥയും തിരക്കഥയും, ഒലിവ് പബ്ലിക്കേഷൻ, കോട്ടയം, 2011.

ദിവാകരൻ ആർ.വി.എം (ഡോ), മലയാള തിരക്കഥയും വളർച്ചയും വർത്തമാനവും, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2008.

രാജീവൻ.ടി.പി, കെ.ടി.എൻ കോട്ടൂർ എഴുത്തും ജീവിതവും, കറന്റ് ബുക്സ്, തൃശ്ശൂർ, 2014.

ചന്ദ്രൻ പി.വി (എഡിറ്റർ), പുസ്‌തകക്കുറിപ്പുകൾ, മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജൂൺ 14 -20, എം.എം. പ്രസ്, കോഴിക്കോട്, 2015.

രാജീവൻ ടി.പി, ഞാൻ തൊട്ടറിഞ്ഞ ദൈവങ്ങൾ, പി.വി. ചന്ദ്രൻ (എഡിറ്റർ),മാതൃഭൂമി ആഴ്‌ചപ്പതിപ്പ്, ജൂലൈ 19 -25, എം.എം.പ സ്, കോഴിക്കോട്, 2015.

ഞാൻ, രഞ്ജിത്ത്, ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സ‌്, 2014.

Most read articles by the same author(s)