നവസാങ്കേതികതയും മലയാളത്തിന്റെസാധ്യതകളും

Main Article Content

രഞ്ജിത്. വി

Abstract

കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, ഇന്റർനെറ്റ് തുടങ്ങിയ നവസാങ്കേതികവിദ്യകൾ മലയാളഭാഷയിലും സംസ്കാരത്തിലും ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചാണ് ഇവിടെ ചർച്ച ചെയ്യുന്നത്. സാങ്കേതികവിദ്യയുടെ കടന്നുകയറ്റം ഭാഷയുടെ നിലനിൽപ്പിന് അനിവാര്യമായിത്തീർന്നിരിക്കുന്നു. ലേഖനസാങ്കേതികവിദ്യ, ഭാഷണസാങ്കേതികവിദ്യ, യന്ത്രവിവർത്തനം, ഓട്ടോമാറ്റിക് സ്പീച്ച് റെക്കഗ്നിഷൻ തുടങ്ങിയ മേഖലകളിൽ മലയാളത്തിന് അനന്തമായ സാധ്യതകളുണ്ട്. അക്ഷരത്തെറ്റുകൾ ഒഴിവാക്കാനും, ലിഖിതപാഠങ്ങളെ ശബ്ദരൂപത്തിലാക്കാനും, വിവർത്തനം എളുപ്പമാക്കാനും സഹായിക്കുന്ന സി-ഡിറ്റ് (C-DIT) പോലുള്ളവയുടെ സംഭാവനകൾ ഇവിടെ വിശകലനം ചെയ്യുന്നു. ഗൂഗിൾ ലെൻസ് പോലുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് പഴയ ഗ്രന്ഥങ്ങളെ ഡിജിറ്റലൈസ് ചെയ്യുന്നതിലൂടെ ഭാഷയുടെ വൈജ്ഞാനികസമ്പത്ത് വർദ്ധിപ്പിക്കാൻ സാധിക്കും. മലയാളഭാഷയുടെ വളർച്ചയ്ക്കും പ്രചാരത്തിനും നവസാങ്കേതികവിദ്യകളെ കാര്യക്ഷമമായി വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം ഈ പഠനം വ്യക്തമാക്കുന്നു.

Article Details

Section

Research Articles

Author Biography

രഞ്ജിത്. വി

ഗവേഷകൻ, മലയാളവിഭാഗം, കേരളകേന്ദ്രസർവകലാശാല

References

അച്യുത്ശങ്കർ, ഇൻഫർമേഷൻ ടെക്നോളജി, കേരളഭാഷാഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം

ആദർശ്വികെ, ഇനി വായന ഇ-വായന, കറൻ്റ് ബുക്സ്, തൃശൂർ

സുനീതടി.വി, സൈബർ മലയാളം, കേരളഭാഷാഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം

സുനീതടി.വി, ഇ-മലയാളം, കേരളഭാഷാഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം