ആശാൻ കവിതയിലെ പെൺപൂവ് ; സ്ത്രീ സ്വത്വവും പ്രതിനിധാനവും ദുരവസ്ഥയിൽ

Main Article Content

രഞ്ജിത് വി

Abstract

കുമാരനാശാൻ്റെ 'ദുരവസ്ഥ' എന്ന കാവ്യത്തിലെ സ്ത്രീ പ്രതിനിധാനത്തെ പുനർവിചിന്തനം ചെയ്യുന്നതിനുള്ള ശ്രമമാണ് ഇതിൽ നടത്തുന്നത്. തെക്കേ മലയാംജില്ലയെ നടുക്കിയ മലബാർ കലാപത്തെ മുൻനിർത്തി ആശാൻ രചിച്ച കാവ്യമാണ് ദുരവസ്ഥ. ജീവനേക്കാഉപരി മാനാഭിമാനത്തിന് പ്രാധാന്യം നൽകി കലാപകാരികളുടെ കാമ പൂർത്തീകരണത്തിന് ഇരയാവാതെ, പുലയകുടിലിൽ അഭയം പ്രാപിച്ച സാവിത്രി അന്തർജനം ചാത്തനിൽ പ്രീതനായി അയാളെ ഭർത്താവായി സ്വീകരിക്കുന്നതാണ് കാവ്യപ്രമേയം. കുലനീതി ഭ്രഷ്ട് കൽപ്പിച്ചു നൽകിയപ്പോൾ അതിൽ അടിപതറാതെ ചാത്തൻ്റെ കൈയും പിടിച്ചു വരുംകാല ജീവിതത്തെ സ്വ‌പ്നം കാണുന്ന സാവിത്രി മലയാള കവിതാ ചരിത്രത്തിലെ ശക്തമായ സ്ത്രീ സാന്നിധ്യമാണ്. ഈ പെൺ മാതൃകയുടെ സ്വത്വവും പ്രതിനിധാനവും ഇവിടെ അന്വേഷിക്കുന്നു.

Article Details

Section

Research Articles

Author Biography

രഞ്ജിത് വി

ഗവേഷകൻ, മലയാളവിഭാഗം, കേരള കേന്ദ്രസർവകലാശാല, കാസർഗോഡ്

How to Cite

രഞ്ജിത് വി. (2023). ആശാൻ കവിതയിലെ പെൺപൂവ് ; സ്ത്രീ സ്വത്വവും പ്രതിനിധാനവും ദുരവസ്ഥയിൽ. ಅಕ್ಷರಸೂರ್ಯ (AKSHARASURYA), 2(07), 145 to 152. https://aksharasurya.com/index.php/latest/article/view/183

References

കുമാരനാശാൻ, ദുരവസ്ഥ, ഡിസി ബുക്‌സ്, കോട്ടയം, 2016.

പി കെ ബാലകൃഷ്‌ണൻ, കാവ്യകല കുമാരനാശാനിലൂടെ, സാഹിത്യപ്രവർത്തക സഹകരണ സംഘം, കോട്ടയം, 1976.

എസ് സുധീഷ്, ആശാൻകവിത സ്ത്രീ പുരുഷ സമവാക്യങ്ങളിലെ കലാപം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2015.