ദളിത് സ്വത്വവും പ്രതിനിധാനവും: “കരി” സിനിമയുടെ സാംസ്‌കാരിക വായന
Main Article Content
Abstract
ഷാനവാസ് നരണിപ്പുഴ സംവിധാനം ചെയ്ത 'കരി' എന്ന ചലച്ചിത്രത്തെ മുൻനിർത്തി ദളിത് സ്വത്വവും പ്രതിനിധാനവും എപ്രകാരമാണ് ദൃശ്യവൽക്കരിക്കപ്പെട്ടിരിക്കുന്നത് എന്ന് ഈ ലേഖനം പരിശോധിക്കുന്നു. വടക്കൻ മലബാറിലെ കരിങ്കാളിയാട്ടം എന്ന അനുഷ്ഠാനകലയുടെ പശ്ചാത്തലത്തിൽ, ജാതി, വർണ്ണം, അധികാരം എന്നിവ എങ്ങനെയാണ് പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരുടെ ജീവിതത്തെ ബാധിക്കുന്നതെന്ന് വിശകലനം ചെയ്യുന്നു. സവർണ്ണബോധവും ദളിത് വിരുദ്ധതയും ആധുനിക സമൂഹത്തിൽ എങ്ങനെയെല്ലാം നിലനിൽക്കുന്നുവെന്ന് ഗോപു കേശവ്, അയ്യപ്പൻ തുടങ്ങിയ കഥാപാത്രങ്ങളിലൂടെ ലേഖകൻ സമർത്ഥിക്കുന്നു. നിറത്തെക്കുറിച്ചുള്ള സൗന്ദര്യബോധം, സംവരണം, ദളിത് ചരിത്രം എന്നിവയെക്കുറിച്ചുള്ള വിമർശനാത്മകമായ വായനയാണ് ഈ പഠനം മുന്നോട്ട് വെക്കുന്നത്. ജാതി ചിന്തകൾ ഒളിഞ്ഞും തെളിഞ്ഞും നിൽക്കുന്ന സമകാലിക കേരളീയ പരിസരത്തെ ചിത്രം വരച്ചുകാട്ടുന്നു.
Article Details
Issue
Section

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.
References
രാഘേഷ്. ആർ, 2011, ദളിത് വാദം, സാഹിത്യ ദർശനങ്ങൾ : സിദ്ധാന്തവും പ്രയോഗവും. വ്യാഴവട്ട സാഹിത്യക്കൂട്ടായ്മ, ഇന്ത്യ ബുക്സ്, തിരുവനന്തപുരം.
കവിയൂർ മുരളി, 2001, ദലിത് സാഹിത്യം, കറൻ്റ് ബുക്സ്, കോട്ടയം
കെ. കെ. കൊച്ച്, 2005., വായനയുടെ ദലിത് പാഠം. പൂർണ്ണ പബ്ലിക്കേഷൻ, തൃശ്ശൂർ
https://navamalayali.com/2012/11/25/kari-malayalam-move-brinoj/