ആത്മകഥ: അനുഭവം, കർത്തൃത്വം, ആഖ്യാനം (എം കുഞ്ഞാമൻ്റെ 'എതിര്' നെ മുൻനിർത്തി ഒരു പഠനം)

Main Article Content

രഞ്ജിത്ത് വി.

Abstract

എം. കുഞ്ഞാമന്റെ 'എതിര്' എന്ന ആത്മകഥയെ മുൻനിർത്തി ദളിത് ആത്മകഥാസാഹിത്യത്തിലെ അനുഭവങ്ങളെയും കർത്തൃത്വത്തെയും ഈ പഠനം വിശകലനം ചെയ്യുന്നു. സവർണ്ണ-ഫ്യൂഡൽ മൂല്യബോധങ്ങളെ ചോദ്യം ചെയ്തുകൊണ്ട്, ദാരിദ്ര്യവും ജാതീയമായ അടിച്ചമർത്തലുകളും നിറഞ്ഞ ഭൂതകാലത്തെ കുഞ്ഞാമൻ എങ്ങനെ രാഷ്ട്രീയമായ പ്രതിരോധമായി മാറ്റുന്നുവെന്ന് ഇവിടെ പരിശോധിക്കുന്നു. വ്യക്തിപരമായ അനുഭവങ്ങൾക്കപ്പുറം, സമൂഹത്തിലെ അസമത്വങ്ങൾക്കെതിരെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പോരായ്മകൾക്കെതിരെയും ഉയർന്നുവരുന്ന ഒരു ആധുനിക കർത്തൃത്വത്തെ ഈ കൃതി അടയാളപ്പെടുത്തുന്നു. ദളിത് വിഭാഗങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യവും അധികാര പങ്കാളിത്തവും ഊന്നിപ്പറയുന്ന കുഞ്ഞാമന്റെ ചിന്തകൾ സാമൂഹിക ചരിത്രത്തിന്റെ ഭാഗമാണ്. ആത്മകഥ എന്നത് കേവലം വ്യക്തിജീവിത വിവരണമല്ല, മറിച്ച് സാമൂഹിക മാറ്റത്തിനുള്ള ഒരു രാഷ്ട്രീയ ആയുധമാണെന്ന് ഈ ലേഖനം സമർത്ഥിക്കുന്നു.

Article Details

Section

Research Articles

Author Biography

രഞ്ജിത്ത് വി.

ഗവേഷണ വിദ്യാർത്ഥി, മലയാള വിഭാഗം, കേരള കേന്ദ്ര സർവകലാശാല, കാസർഗോഡ്.

References

Linda Anderson, 2001.Autobiography- The New Critical Idiom. Taylore&Francies Co, Routledge

ചെറുകാട് ഗോവിന്ദ പിഷാരടി,1974. ജീവിതപ്പാത. കറന്റ് ബുക്സ്, തൃശ്ശൂർ

കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട്, 2015. എൻ്റെ സ്മരണകൾ ( ഒന്നാം ഭാഗം), പഞ്ചാംഗം പുസ്തകശാല,കുന്നംകുളം

എം കുഞ്ഞാമൻ,2020. എതിര്,ഡിസി ബുക്സ്, കോട്ടയം