ഫോട്ടോജേർണലിസം-തത്വവും പ്രയോഗവും
Main Article Content
Abstract
ആശയവിനിമയരംഗത്ത് ഭാഷ കഴിഞ്ഞാൽ ഏറ്റവും സ്വാധീനം ചെലുത്തുന്ന മാധ്യമമാണ് ചിത്രങ്ങൾ. ഗുഹാചിത്രങ്ങളിൽ നിന്ന് തുടങ്ങി ആധുനിക ഡിജിറ്റൽ സാങ്കേതികവിദ്യ വരെ എത്തിനിൽക്കുന്ന ഫോട്ടോഗ്രാഫി, ജേർണലിസം മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ചു. വാർത്തകൾക്ക് വിശ്വാസ്യതയും വ്യക്തതയും നൽകുന്നതിൽ ഫോട്ടോകൾക്ക് നിർണ്ണായക പങ്കുണ്ട്. സാങ്കേതിക വിദ്യയുടെ വളർച്ച, ക്യാമറകളുടെ പരിണാമം, വാർത്താവിതരണത്തിൽ ഫോട്ടോകളുടെ പ്രാധാന്യം എന്നിവ ഇവിടെ വിശകലനം ചെയ്യപ്പെടുന്നു. ഒരു ചിത്രം വായനക്കാരന്റെ മനസ്സിൽ തൽക്ഷണം ആശയങ്ങൾ രൂപപ്പെടുത്തുകയും, വാർത്താ വായനയെ കൂടുതൽ ആയാസരഹിതവും ആകർഷകവുമാക്കി മാറ്റുകയും ചെയ്യുന്നു. ഫോട്ടോജേർണലിസത്തിന്റെ ചരിത്രം, വികാസം, പത്രപ്രവർത്തനത്തിൽ അത് വഹിക്കുന്ന പങ്ക് എന്നിവയെക്കുറിച്ചുള്ള സമഗ്രമായ പഠനമാണ് ഈ ലേഖനം.
Article Details
Issue
Section

This work is licensed under a Creative Commons Attribution-NonCommercial-ShareAlike 4.0 International License.
References
ജോയ് തിരുമുലപുരം, വാർത്ത, 1997, കേരളഭാഷാഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം
ജെ വി വിളനിലം, ആ ലോകം മുതൽ ഇ-ലോകം വരെ, 2003, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം
എം പി പോൾ.ചിത്രകലയും കാവ്യകലയും, സാഹിത്യവിചാരം
സുനിത ടി വി, സൈബർ മലയാളം, 2009, കേരളഭാഷാഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം
ഡോ: ബി.ഇക്ബാൽ, കെ രവീന്ദ്രൻ,2003, ഇൻഫർമേഷൻ ടെക്നോളജി എന്ത് എന്തിന്, കറൻ്റ് ബുക്സ്, തൃശൂർ
Bhanu Pratap Singh, Photojournalisam