ആത്മകഥ: അനുഭവം, കർത്തൃത്വം, ആഖ്യാനം (എം കുഞ്ഞാമന്റെ ‘എതിര്’ നെ മുൻനിർത്തി ഒരു പഠനം).

Authors

  • Renjith V.

Abstract

മനുഷ്യന്റെ ആത്മസത്തയുടെ പുനരാവിഷ്കാരമാണ് ആത്മകഥ.  ' വ്യക്തി വികാസത്തിന് ഊന്നൽ നൽകിക്കൊണ്ട് ഒരു യഥാർത്ഥ വ്യക്തി, തന്റെ വ്യക്തിജീവിതത്തെ കേന്ദ്രീകരിച്ച് ഭൂതകാലാവലോകനത്തിലൂടെ സ്വന്തം അസ്ഥിത്വത്തെ ആവിഷ്കരിക്കുന്നതാണ് ആത്മകഥ'യെന്ന് ലിൻഡ അൻഡേഴ്സൺ1 ആത്മകഥയെ  നിർവചിക്കുന്നു. ആത്മകഥാകാരന്റെ വ്യക്തിത്വ പ്രകാശനത്തോടൊപ്പം അദ്ദേഹം ജീവിച്ച കാലഘട്ടത്തിന്റെ സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ ചരിത്രം ആത്മകഥകളിൽ അനാവൃതമാകുന്നു. മലയാളത്തിലെ ആത്മകഥാസാഹിത്യത്തിന്റെ ചരിത്രം പരിശോധിക്കുമ്പോൾ അത് സവർണ- പുരുഷ മേൽക്കോയ്മയുടെ ഇടമാണെന്ന് ബോധ്യമാവും. വളരെ അപൂർവമായി മാത്രമേ കീഴാള-ദളിത് പ്രതിനിധാനങ്ങൾ ആത്മകഥാസാഹിത്യത്തിൽ പ്രത്യക്ഷപ്പെട്ടിട്ടള്ളു. ദളിത് ആത്മകഥ എന്ന വ്യവഹാരത്തിനകത്ത്  ഉൾപ്പെടുത്താവുന്ന എം കുഞ്ഞാമന്റെ ആത്മകഥയാണ് 'എതിര്'.' ത്വരിതമായി മുന്നേറിക്കൊണ്ടിരിക്കുന്ന സമൂഹം അതിലെ ഒരു ബിന്ദു മാത്രമായ ഒരു സവിശേഷ വ്യക്തിയെ എങ്ങനെയെല്ലാം മാറ്റിത്തീർക്കുന്നുവെന്നും മാറ്റപ്പെടുന്ന ആ വ്യക്തി സമൂഹത്തിന്റെ ആ മാറ്റത്തിൽ എന്തെന്തു സംഭാവനകൾ നൽകുന്നുവെന്നും ആ വ്യക്തി തന്നെ ആത്മനിഷ്ഠമാണെന്ന്  തുറന്നു സമ്മതിച്ചു കൊണ്ടുള്ള ഒരു സമീപനത്തോടെ വിവരിക്കുന്നതാണ് ആത്മകഥ'2യെന്ന ഇ.എം.എസിന്റെ നിർവചനം ഏറെ ഇണങ്ങുന്ന ആത്മകഥയാണ് എതിര്. എതിരിലെ ആഖ്യാനത്തെ നിർണയിക്കുന്ന അനുഭവം,കർത്തൃത്വം  എന്നിവ വിശകലനം ചെയ്യുകയാണ് ഈ പ്രബന്ധത്തിലൂടെ ചെയ്യുന്നത്.

Downloads

Published

05.01.2023

How to Cite

Renjith V. (2023). ആത്മകഥ: അനുഭവം, കർത്തൃത്വം, ആഖ്യാനം (എം കുഞ്ഞാമന്റെ ‘എതിര്’ നെ മുൻനിർത്തി ഒരു പഠനം). AKSHARASURYA, 2(01), 65 to 69. Retrieved from https://aksharasurya.com/index.php/latest/article/view/37

Issue

Section

Article