തെയ്യം പുരാവൃത്തവും മലയാള ചെറുകഥയും

Main Article Content

ഹരിത കെ. പ്രസാദ്

Abstract

നാടോടി കലാരൂപങ്ങളെ ഇതിവൃത്തഘടനയോട് ചേർത്ത്, ലിഖിതസാഹിത്യത്തിന്റെ പ്രമേയത്തെതന്നെ പൊലിപ്പിക്കും വിധം സന്നിവേശിപ്പിക്കുന്നത് ആധുനികതയുടെ ആരംഭംമുതൽ കാണുവാൻ സാധിക്കും. മലയാളത്തിലെ ഫോ‌ക്ലോർ പാരമ്പര്യത്തിൽ സവിശേഷസ്ഥാനമാണ് ഉത്തരമലബാറിലെ തെയ്യമെന്ന അനുഷ്‌ഠാന കലാരൂപത്തിനുള്ളത്. ഉരവം കൊണ്ടകാലത്തെ സാമൂഹിക ജീവിതത്തിന്റെ സൂക്ഷ്‌മാംശങ്ങളെ നിലനിർത്തുന്നതോടൊപ്പം നിരാകരിച്ചും സ്വാംശീകരിച്ചുമാണ് തെയ്യവും നിലകൊണ്ടിട്ടുള്ളത്. തെയ്യത്തെ ഉപജീവിച്ച മലയാള കഥാപരിസരം എത്രമാത്രം ഊർജ്ജമാവാഹിച്ചു എന്ന് പഠിക്കുകയാണ് ഈ പ്രബന്ധത്തിലൂടെ. മനുഷ്യജീവിതത്തിലെ അത്യന്തം ഹ്രസ്വവും ദീർഘവുമായ പ്രതിസന്ധികൾക്ക് പരിഹാരം തേടുന്ന വിരേചനമാർഗമാണ് ഫോക്ലോർ കലകളും അതിനെ ആശ്രയിച്ചുള്ള കഥപറച്ചിലും. തെയ്യത്തെ പ്രധാന പ്രമേയമാക്കിക്കൊണ്ട് നോവലുകളും ചെറുകഥാരൂപങ്ങളും മലയാളത്തിൽ ഏറെ ഉണ്ടായിട്ടുണ്ട്.

Article Details

Section

Research Articles

Author Biography

ഹരിത കെ. പ്രസാദ്

ഗവേഷക, എസ്.എൻ.ജി.എസ്. പട്ടാമ്പി

References

അക്ബർ കക്കട്ടിൽ 'ബാക്കിയുള്ള ഒറ്റദിവസം', അംബികാസുതൻ മങ്ങാട് (എഡി.) മലയാളത്തിലെ തെയ്യം കഥകൾ, 2016 കൈരളി ബുക്‌സ്, കണ്ണൂർ പു.40-49.

അംബികാസുതൻ മങ്ങാട് 'മുച്ചിലോട്ടമ്മ', അംബികാസുതൻ മങ്ങാട് (എഡി.) മലയാളത്തിലെ തെയ്യം കഥകൾ, 2016 കൈരളി ബുക്‌സ്, കണ്ണൂർ പു.115-125.

അനിൽകുമാർ വി.എം. 'ഉരിയാടൽ' അംബികാസുതൻ മങ്ങാട് (എഡി.) മലയാളത്തിലെ തെയ്യം കഥകൾ, 2016 കൈരളി ബുക്‌സ്, കണ്ണൂർ പു.89-91.

ഖാദർ യു.എ. “അമ്മത്തെയ്യത്തിൻ്റെ വരവ്', അംബികാസുതൻ മങ്ങാട് (എഡി.) മലയാളത്തിലെ തെയ്യം കഥകൾ, 2016 കൈരളി ബുക്‌സ്, കണ്ണൂർ പു.27-33.

ജയരാജ് യു.പി. 'തെയ്യങ്ങൾ', അംബികാസുതൻ മങ്ങാട് (എഡി.) മലയാളത്തിലെ തെയ്യം കഥകൾ, 2016 കൈരളി ബുക്‌സ്‌, കണ്ണൂർ പു.73-88.

ദാമോദരൻ കളപ്പുറം 'രക്തജാതൻ', അംബികാസുതൻ മങ്ങാട് (എഡി.) മലയാളത്തിലെ തെയ്യം കഥകൾ, 2016 കൈരളി ബുക്‌സ്, കണ്ണൂർ പു.158-163.

നളിനി ബേക്കൽ 'ഒറ്റക്കോലം', അംബികാസുതൻ മങ്ങാട് (എഡി.) മലയാളത്തിലെ തെയ്യം കഥകൾ, 2016 കൈരളി ബുക്‌സ്, കണ്ണൂർ പു.58-72.

നാണു പി.കെ. 'കുട്ടിച്ചാത്തൻ', അംബികാസുതൻ മങ്ങാട് (എഡി.) മലയാളത്തിലെ തെയ്യം കഥകൾ, 2016 കൈരളി ബുക്‌സ്, കണ്ണൂർ പു.92-98.

പ്രകാശ് ടി.എൻ. 'തിറയാട്ടം', അംബികാസുതൻ മങ്ങാട് (എഡി.) മലയാളത്തിലെ തെയ്യം കഥകൾ, 2016 കൈരളി ബുക്‌സ്, കണ്ണൂർ പു.136-141.

ബാലകൃഷ്ണൻ മാങ്ങാട് 'തെയ്യത്തിൻ്റെ വിരൽത്തുമ്പിൽ', അംബികാസുതൻ മങ്ങാട് (എഡി.) മലയാളത്തിലെ തെയ്യം കഥകൾ, 2016 കൈരളി ബുക്‌സ്, കണ്ണൂർ പു.50-57.

ബാലകൃഷ്ണണൻ സി.വി. 'ദൈവംകെട്ട് മഹോത്സവം', അംബികാസുതൻ മങ്ങാട് (എഡി.) മലയാളത്തിലെ തെയ്യം കഥകൾ, 2016 കൈരളി ബുക്സ‌്, കണ്ണൂർ പു.34-39.

മനോഹരൻ വി.പി. 'ജാനുത്തെയ്യം', അംബികാസുതൻ മങ്ങാട് (എഡി.) മലയാളത്തിലെ തെയ്യം കഥകൾ, 2016 കൈരളി ബുക്‌സ്, കണ്ണൂർ പു.158-163.

മുഹമ്മദ് അഹമ്മദ് ബി. (എഡിറ്റർ) - സാഹിത്യത്തിലെ ഫോ‌ക്ലോർ, 2006 കേരള ഫോക്ലോർ അക്കാദമി, കണ്ണൂർ.

രാഘവൻ പയ്യനാട്. ഡോ ഫോക്ലോർ, 2014 കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം

വിഷ്ണുനാരായണൻ നമ്പൂതിരി. എം. തെയ്യവും തിറയും, 2006 അന്താരാഷ്ട്ര കേരളപഠനകേന്ദ്രം, തിരുവനന്തപുരം

ശശിധരൻ ക്ലാരി. ഡോ - കേരളത്തിലെ നാടൻ കലകൾ, 2012 ചിന്ത പബ്ലിക്കേഷൻ, തിരുവനന്തപുരം

സതീഷ്ബാബു പയ്യന്നൂർ 'ദൈവം', അംബികാസുതൻ മങ്ങാട് (എഡി.) മലയാളത്തിലെ തെയ്യം കഥകൾ, 2016 കൈരളി ബുക്‌സ്, കണ്ണൂർ പു.142-150.

സന്തോഷ് ഏച്ചിക്കാനം 'കലശം', അംബികാസുതൻ മങ്ങാട് (എഡി.) മലയാളത്തിലെ തെയ്യം കഥകൾ, 2016 കൈരളി ബുക്‌സ്, കണ്ണൂർ പു.171-176.

സോമൻ കടലൂർ. ഡോ ഫോക്ലോറും സാഹിത്യവും, 2012 ആർഫ വൺ പബ്ലിക്കേഷൻ, കണ്ണൂർ