ഫോട്ടോജേര്ണകലിസം-തത്വവും പ്രയോഗവും

Authors

  • Midhun Raj K. K.

Abstract

ഇന്ന്‌ ആഗോളതലത്തിൽ തന്നെ   നിരവധി വികാസഘട്ടങ്ങളിലൂടെ നിരന്തരപരിണാ മങ്ങള്‍ക്ക്‌  വിധേയമായിക്കൊണ്ടിരിക്കുന്ന വിജ്ഞാനശാഖയാണ്‌ കമ്മ്യൂണിക്കേഷൻ. “മനുഷ്യ ശരീരത്തിൽ സിരാപടലത്തിനുള്ള പ്രാധാന്യമാണ്‌ ആധുനിക സമൂഹത്തിൽ  കമ്മ്യൂണിക്കേഷനു ള്ളത്‌” എന്ന്‌ എൻ  വി കൃഷ്ണവാര്യർ അഭിപ്രായപ്പെട്ടിട്ടുണ്ട്‌ (കമ്മ്യൂണിക്കേഷൻ, അവതാരിക ഡിസി ബുക്സ്‌, 1985 ) ശബ്ദം കൊണ്ടും അംഗവിക്ഷേപം കൊണ്ടുമായിരുന്നു ആദിമമനുഷ്യൻ  ആശയവിനിമയം നടത്തിയിരുന്നത്‌. സന്ദേശം അകലങ്ങളിൽ എത്തിക്കാൻ  കാലതാമസം ഉണ്ടായിരുന്നു. അതിനെയെല്ലാം മാറ്റിമറിച്ച്‌ പരിമിതികളെയും പരിധികളെയും മറികടന്ന്‌ ആശ യവിനിമയം/കമ്മ്യൂണിക്കേഷൻ  ഒരു വലിയ വിജ്ഞാനമണ്ഡലമായി വികസിക്കാൻ  ആരം ഭിച്ചത്‌ ഏതാണ്ട് ഒരു വര്‍ഷം മുമ്പാണ്‌ എന്നിരിക്കെ, കമ്മ്യൂണിക്കേഷൻ  പ്രക്രിയ, തത്വങ്ങള്‍ വിവിധ മാധ്യമങ്ങളുടെ ചരിത്രം ,വളര്‍ച്ച, ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ വന്ന ഇലക്ട്രോണിക്‌ സ്വാധീനം, മാധ്യമങ്ങളുടെ ആഗോളസാന്ദ്രീകരണം, സംയോജനം, ഉടമസ്ഥതയിൽ  വന്ന മാറ്റങ്ങൾ, സാമൂഹികശാസ്ത്രവിധിപ്രകാരം നടന്നിട്ടുള്ള പഠനങ്ങൾ, ചര്‍ച്ചകൾ, ഇവയെല്ലാം ആശയവിനിമയമേഖലയുടെ ബൃഹത്തായ വ്യവഹാരമേഖലയെ പ്രതിനിധാനം ചെയ്യുന്നത്‌ കൂടിയാണ്‌.

Downloads

Published

05.01.2023

How to Cite

Midhun Raj K. K. (2023). ഫോട്ടോജേര്ണകലിസം-തത്വവും പ്രയോഗവും. AKSHARASURYA, 2(01), 55 to 64. Retrieved from http://aksharasurya.com/index.php/latest/article/view/36

Issue

Section

Article