രാഷ്ട്രീയ ആക്ഷേപഹാസ്യം അയ്യപ്പപണിക്കരുടെ കവിതകളില്‍
Abstract
വ്യക്തിനിരാസത്തില്‍ നിന്നുാകുന്ന അനുഭവപരതയിലാണ് ആധുനികതയുടെ ജീവന്‍. ആധുനികത കവിതയുടെ സ്വരൂപഘടനയിലും വൃത്തഘടനയിലും പ്രമേയസ്വീകരണത്തിലും നവീകരണം നടത്തിയ കവിയാണ് അയ്യപ്പപണിക്കര്‍. പണിക്കരുടെ കവിതയിലെ രാഷ്ട്രീയപ്രമേയങ്ങളെ പരിശോധിക്കുകയാണ് പ്രബന്ധത്തില്‍ ചെയ്യുന്നത്. കറുത്ത ഹാസ്യം, ആക്ഷേപഹാസ്യം എന്നിവയുടെ സാധ്യതകളെ പ്രയോജനപ്പെടുത്തികൊാണ് പണിക്കരുടെ കവിതകള്‍ വേറിട്ട വ്യക്തിത്വം പുലര്‍ത്തുന്നത്. നര്‍മ്മബോധത്തിലേക്ക് പരിണമിക്കുന്ന പ്രതീകാത്മകത പണിക്കര്‍ കവിതയുടെ അന്തഃസത്തയെ ബലവത്താക്കുന്നു. പാമ്പ്, നിങ്ങള്‍ പറയുന്നു, പാര്‍ട്ട് ടൈം ഗാന്ധിയന്‍, സാറും സാറാമ്മയും തുടങ്ങിയ രചനകളെയാണ് പ്രബന്ധം വിശകലനം ചെയ്യുന്നത്. സ്വാതന്ത്ര്യം എന്ന വാക്കിനെ അപനിര്‍മ്മിക്കുന്നിടത്താണ് രാഷ്ട്രീയത്തിന്റെ യുക്തി പണിക്കര്‍ വിശകലനം ചെയ്യുന്നത്. പ്രയോജനയുക്തമായവയുടെ സ്ഥാനത്ത് അപ്രധാനവും അസംഭവ്യവുമായ കാര്യങ്ങള്‍ ഇടം നേടുകയും ഇങ്ങനെ ചര്‍വ്വണയില്‍ മാത്രം ഒതുങ്ങുന്ന കോമാളിത്തമായി അധികാരം പരിണമിക്കുകയും ചെയ്യുന്നു്. ഭരണം, ചൂഷണം എന്നീ ദ്വന്ദ്വങ്ങളിലാണ് രാഷ്ട്രീയ കവിതകളുടെ നിലനില്‍പ്പ്. ആദര്‍ശങ്ങളെ മറിച്ചിട്ട് വ്യാഖ്യാനിക്കുന്നിടത്താണ് പുതിയ രാഷ്ട്രീയത്തിന്റെ മുഖം വെളിവാകുന്നത്.